ആകെയുള്ള എട്ട് പേരിൽ ആരെ പ്രതിപക്ഷ നേതാവാക്കും; ഡൽഹി ബിജെപിയിൽ തിരക്കിട്ട ചർച്ച

ആകെയുള്ള എട്ട് പേരിൽ ആരെ പ്രതിപക്ഷ നേതാവാക്കും; ഡൽഹി ബിജെപിയിൽ തിരക്കിട്ട ചർച്ച

ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ പ്രതിപക്ഷ നേതാവിനെ കണ്ടെത്താനുള്ള തിരക്കിലാണ് ബിജെപി. 70 അംഗ നിയമസഭയിൽ 62 സീറ്റുകളും ആം ആദ്മി കൊണ്ടുപോയപ്പോൾ എട്ട് അംഗങ്ങൾ മാത്രമാണ് ബിജെപിക്കുള്ളത്.

ആകെയുള്ള എട്ട് പേരിൽ ആരെ പ്രതിപക്ഷ നേതാവ് ആക്കുമെന്ന ആശങ്കയിലാണ് ബിജെപി. കഴിഞ്ഞ നിയമസഭയിൽ മൂന്ന് അംഗങ്ങൾ മാത്രമാണ് ബിജെപിക്ക് സഭയിലുണ്ടായിരുന്നത്. അതിനാൽ തന്നെ പ്രതിപക്ഷ നേതാവ് എന്ന പദവിയുമുണ്ടായിരുന്നില്ല. നിയമസഭാ അംഗങ്ങളുടെ ആകെ എണ്ണത്തിൽ പത്ത് ശതമാനമെങ്കിലും സീറ്റ് ലഭിച്ചാൽ മാത്രമെ പ്രതിപക്ഷ നേതൃപദവി ലഭിക്കു.

വിജേന്ദർ ഗുപ്ത, രാംവീർ സിംഗ് ബിദൂരി, മോഹൻ സിംഗ് എന്നിവരുടെ പേരുകളാണ് പ്രതിപക്ഷ നേതാവാകാൻ പരിഗണിക്കപ്പെടുന്നത്. മൂന്ന് പേരും മുതിർന്ന നേതാക്കളുമായി ഇന്ന് ചർച്ച നടത്തിയിരുന്നു.

Share this story