ഷഹീൻബാഗ് സമരക്കാർ അമിത് ഷായുടെ വീട്ടിലേക്ക് നടത്താനിരുന്ന മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചു

ഷഹീൻബാഗ് സമരക്കാർ അമിത് ഷായുടെ വീട്ടിലേക്ക് നടത്താനിരുന്ന മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചു

ഷഹീൻബാഗ് സമരക്കാർ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് നടത്താനിരുന്ന മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചു. ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് മാർച്ച് നടത്താനായിരുന്നു സമരസമിതി തീരുമാനിച്ചിരുന്നത്.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധമല്ല, ചർച്ചക്ക് തയ്യാറാകുകയാണ് വേണ്ടതെന്നും തന്നെ സമീപിക്കാനും കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു. ഇതോടെയാണ് അമിത് ഷായുടെ വീട്ടിലേക്ക് ചർച്ചക്കായി പോകാമെന്ന് ഷഹീൻബാഗ് സമരക്കാർ തീരുമാനിച്ചത്.

സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് മാർച്ചിന് തയ്യാറായിരുന്നത്. എന്നാൽ പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. അതേസമയം എത്ര കാലം വേണമെങ്കിലും സമരം തുടരുമെന്നും പ്രതിഷേധം രാജ്യത്തെ എല്ലാ വിഭാഗക്കാർക്ക് വേണ്ടിയാണെന്നും സമരക്കാർ പ്രതികരിച്ചു

ആര് ചർച്ചക്ക് വന്നാലും തയ്യാറാണെന്നായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത്. ഓഫീസുമായി ബന്ധപ്പെട്ടാൽ മൂന്ന് ദിവസത്തിനകം സ്ഥലവും സമയവും അറിയിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Share this story