ട്രംപിന്റെ പ്രതിമയും പൂജയും; ട്രംപ് സ്വപ്‌നത്തിൽ പ്രത്യക്ഷപ്പെട്ടതു കൊണ്ടെന്ന് ആരാധകൻ

ട്രംപിന്റെ പ്രതിമയും പൂജയും; ട്രംപ് സ്വപ്‌നത്തിൽ പ്രത്യക്ഷപ്പെട്ടതു കൊണ്ടെന്ന് ആരാധകൻ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിമയുണ്ടാക്കി പൂജ നടത്തുന്ന യുവാവിന്റെ ചിത്രം അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വൻ ട്രോളുകൾക്കാണ് ചിത്രം വഴിവെച്ചത്. തെലങ്കാനയിലെ ബുസ കൃഷ്ണയെന്ന യുവാവാണ് തന്റെ വീട്ടുമുറ്റത്ത് ട്രംപിന്റെ ആറടി പൊക്കമുള്ള വിഗ്രഹമുണ്ടാക്കി പൂജ നടത്തുന്നത്.

റിയൽ എസ്റ്റേറ്റ് ബ്രോക്കറാണ് ബുസ കൃഷ്ണ. വീട്ടുമുറ്റത്ത് നിർമിച്ച ട്രംപ് പ്രതിമയിൽ ദിവസവും അഭിഷേകവും ദീപരാധനയും പൂജയുമൊക്കെ നടത്താറുണ്ട്. ട്രംപിന് വേണ്ടി വെള്ളിയാഴ്ച വ്രതവും ബസ കൃഷ്ണ എടുക്കാറുണ്ട്. ബുസയുടെ വസ്ത്രങ്ങളിലും ബാഗുകളിലുമൊക്കെ ട്രംപിന്റെ പേരാണുള്ളത്.

നാല് വർഷം മുമ്പ് തന്റെ സ്വപ്‌നത്തിൽ ട്രംപ് പ്രത്യക്ഷപ്പെട്ടുവെന്നാണ് ബുസ കൃഷ്ണ പറയുന്നത്. ഇതോടെ ട്രംപിന്റെ ആരാധകനായി മാറി. ഒന്നര മാസത്തിനുള്ളിൽ ട്രംപിന്റെ പ്രതിമയുമുണ്ടാക്കി പൂജയും ആരംഭിച്ചു.

എന്നാൽ ബുസയുടെ ട്രംപ് ഭക്തി നാണക്കേടുണ്ടാക്കിയെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതോടെ ബുസ വീട്ടിൽ തനിച്ചായി താമസം.

Share this story