മരിക്കാൻ തയ്യാറായി വരുന്നവർ മരിക്കും; പൗരത്വ പ്രക്ഷോഭകരെ വെടിവെച്ചു കൊന്ന സംഭവത്തെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്

മരിക്കാൻ തയ്യാറായി വരുന്നവർ മരിക്കും; പൗരത്വ പ്രക്ഷോഭകരെ വെടിവെച്ചു കൊന്ന സംഭവത്തെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിലേർപ്പെട്ടവരെ വെടിവെച്ചു കൊന്ന സംഭവത്തെ ന്യായീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മരിക്കാനുറപ്പിച്ച് ഒരാൾ വന്നാൽ അയാൾ മരിക്കും. അവരെങ്ങനെ ജീവിച്ചിരിക്കുമെന്നും നിയമസഭയിൽ സംസാരിക്കവെ യോഗി ആദിത്യനാഥ് ചോദിച്ചു

പൗരത്വ പ്രതിഷേധത്തിനിടെ 20 പേരാണ് കൊല്ലപ്പെട്ടത്. പോലീസ് വെടിവെപ്പിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കലാപകാരികളിൽ നിന്നുണ്ടായ വെടിവെപ്പിലാണ് ആളുകൾ മരിച്ചത്. ആളുകളെ വെടിവെച്ചു കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ ആരെങ്കിലും തെരുവിലിറങ്ങിയാൽ ഒന്നുകിൽ അയാൾ മരിക്കുകയോ അല്ലെങ്കിൽ പോലീസുകാർ മരിക്കുകയോ ചെയ്യുമെന്നും യോഗി പറഞ്ഞു

ചിലർ ആസാദി മുദ്രവാക്യം ഉയർത്തുകയാണ്. എന്താണ് ആസാദി. ജിന്നയുടെ സ്വപ്‌നത്തിന് വേണ്ടിയാണോ അവർ പ്രവർത്തിക്കുന്നതെന്നും യു പി മുഖ്യമന്ത്രി ചോദിച്ചു

Share this story