ഷൂട്ടിംഗിനിടെ ക്രെയിൻ വീണ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ നൽകുമെന്ന് കമൽഹാസൻ

ഷൂട്ടിംഗിനിടെ ക്രെയിൻ വീണ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ നൽകുമെന്ന് കമൽഹാസൻ

ഇന്ത്യൻ 2 സിനിമയുടെ ചിത്രീകരണത്തിനിടെ ക്രെയിൻ തകർന്നുവീണ് മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കമൽഹാസൻ. മരണവീടുകളിലെത്തി കമൽഹാസൻ ആദാരാഞ്ജലികൾ അർപ്പിച്ചു. മരിച്ച മൂന്ന് പേരുടെ കുടുംബാഗംങ്ങൾക്കായി ഒരു കോടി രൂപ നൽകുമെന്നും താരം പറഞ്ഞു

പണം ഒന്നിനും പകരമായല്ല. അവരുടെ കുടുംബങ്ങൾ പാവപ്പെട്ടവരാണ്. അതിജീവിക്കാനുള്ള ബുദ്ധിമുട്ട് എനിക്കറിയാം. എന്റെ കുടുംബത്തിലാണ് അപകടം നടന്നിരിക്കുന്നത്. ഇനിയിത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും കമൽഹാസൻ പറഞ്ഞു

ചെന്നൈ പൂനമല്ലി ഇവിപി ഫിലിം സിറ്റിൽ ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. സഹസംവിധായകൻ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രൻ, നിർമാണ സഹായി മധു എന്നിവരാണ് മരിച്ചത്. ഒമ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കമൽഹാസനും സംവിധായകൻ ശങ്കറും സെറ്റിൽ നിന്ന് മടങ്ങിയതിന് പിന്നാലെയാണ് അപകടം നടന്നത്.

Share this story