ദേശീയത എന്ന വാക്ക് ഒഴിവാക്കണം, അത് ഹിറ്റ്‌ലറുടെ നാസിസത്തെ ഓർമപ്പെടുത്തുന്നു: മോഹൻ ഭാഗവത്

ദേശീയത എന്ന വാക്ക് ഒഴിവാക്കണം, അത് ഹിറ്റ്‌ലറുടെ നാസിസത്തെ ഓർമപ്പെടുത്തുന്നു: മോഹൻ ഭാഗവത്

ആളുകൾ ദേശീയത എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ദേശീയത എന്ന വാക്ക് ഹിറ്റ്‌ലറുടെ നാസിസത്തെ ഓർമപ്പെടുത്തുന്നതാണെന്നും റാഞ്ചി മുഖർജി സർവകലാശാലയിൽ നടന്ന പരിപാടിയിൽ മോഹൻ ഭാഗവത് പറഞ്ഞു

രാഷ്ട്രം അല്ലെങ്കിൽ പൗരത്വം എന്ന വാക്കുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ ദേശീയത എന്ന പദം ഉപയോഗിക്കരുത്. കാരണം അത് ഹിറ്റ്‌ലറുടെ നാസിസത്തെ ഓർമപ്പെടുത്തുന്നു

മതമൗലിക വാദത്തെ തുടർന്ന് രാജ്യത്തുടനീളം അശാന്തി നിലനിൽക്കുന്നുണ്ട്. എന്നാലും രാജ്യത്തെ വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യയിലെ ഓരോ പൗരനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും മോഹൻ ഭാഗവത് പറഞ്ഞു

Share this story