കടുത്ത അന്ധവിശ്വാസം, നോട്ടുവരെ കഴുകും, അമിത വൃത്തിയും; സഹികെട്ട ഭർത്താവ് ഭാര്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു

കടുത്ത അന്ധവിശ്വാസം, നോട്ടുവരെ കഴുകും, അമിത വൃത്തിയും; സഹികെട്ട ഭർത്താവ് ഭാര്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു

ഭാര്യയുടെ കടുത്ത അന്ധവിശ്വാസവും അമിത വൃത്തിയിലും സഹികെട്ട ഭർത്താവ് ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു. മൈസൂരിലാണ് സംഭവം. നാൽപ്പതുകാരനായ ശാന്തമൂർത്തിയാണ് ഭാര്യ പുട്ടമണിയെ വെട്ടിക്കൊന്ന ശേഷം തൂങ്ങിമരിച്ചത്.

ഇവർക്ക് ഏഴും 12 ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ദിവസേന പത്തിലധികം തവണയാണ് പുട്ടമണി കുട്ടികളെ കുളിപ്പിക്കുന്നത്. ഭർത്താവ് കൊണ്ടുവരുന്ന കറൻസി നോട്ടു വരെ പുട്ടമണി കഴുകി ഉണക്കിയാണ് ഉപയോഗിക്കാറുള്ളത്. താഴ്ന്ന ജാതിക്കാർ തൊട്ട പണമായിരിക്കും എന്ന് പറഞ്ഞായിരുന്നുവിത്. ശാന്തമൂർത്തി വീടിന് പുറത്തിറങ്ങിയാൽ പോലും തിരിച്ചിറങ്ങണമെങ്കിൽ നിർബന്ധിപ്പിച്ച് കുളിപ്പിക്കുമായിരുന്നു

സംഭവം നടന്ന ദിവസം വൃത്തിയെയും അന്ധവിശ്വാത്തെയും ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് നടന്നിരുന്നു. ശാന്തമൂർത്തി കൊണ്ടുവന്ന കറൻസി നോട്ട് പതിവ് പോലെ പുട്ടമണി കഴുകുക കൂടി ചെയ്തതോടെയാണ് നിയന്ത്രണം വിട്ട യുവാവ് ഭാര്യെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ മുറിയിലെ സീലിംഗ് ഫാനിൽ ശാന്തമൂർത്തി തൂങ്ങി മരിക്കുകയും ചെയ്തു

പുട്ടമണിയുടെ വൃത്തിഭ്രാന്തും ജാതി ഭ്രാന്തുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അയൽക്കാരും ആരോപിക്കുന്നു. കഴിഞ്ഞ എട്ട് വർഷമായി കടുത്ത അന്ധവിശ്വാസമാണ് ഇവർ പ്രകടിപ്പിച്ചിരുന്നത്. തങ്ങളാരും അവരുടെ വീട്ടിലേക്ക് പോകുക പോലും ചെയ്യാറില്ലായിരുന്നതായി പരിസരവാസികൾ പറയുന്നു.

Share this story