അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ല, മാനസിക പ്രശ്‌നമുണ്ട്; നിർഭയ കേസ് പ്രതി വിനയ് ശർമ വീണ്ടും കോടതിയിൽ

അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ല, മാനസിക പ്രശ്‌നമുണ്ട്; നിർഭയ കേസ് പ്രതി വിനയ് ശർമ വീണ്ടും കോടതിയിൽ

നിർഭയ കേസ് പ്രതി വിനയ് ശർമ വൈദ്യ സഹായം തേടി കോടതിയെ സമീപിച്ചു. തീഹാർ ജയിലിൽ വെച്ച് തല ചുമരിലിടിച്ച് പരുക്കേറ്റതിനാൽ എത്രയും വേഗം വൈദ്യസഹായം നൽകണമെന്നാണ് ആവശ്യം.

തലയ്ക്കും വലതു കൈക്കും പരുക്കേറ്റ വിനയ് ശർമക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഇയാളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഞായറാഴ്ചയാണ് വിനയ് ശർമ ജയിലിൽ വെച്ച് തല ചുമരിലിടിച്ച് സ്വയം പരുക്കേൽപ്പിച്ചത്.

വിനയ് ശർമക്ക് സ്വന്തം അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ലെന്നും സ്‌കീസോഫ്രീനിയ എന്ന മാനസിക രോഗം ബാധിച്ചിട്ടുണ്ടെന്നുമാണ് അഭിഭാഷകൻ വാദിച്ചത്. അപേക്ഷ പരിഗണിച്ച കോടതി തീഹാർ ജയിൽ അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടി. മാർച്ച് 3ന് കേസിലെ പ്രതികളായ വിനയ് ശർമ, അക്ഷയ് താക്കൂർ, പവൻ ഗുപ്ത, മുകേഷ് സിംഗ് എന്നിവരെ തൂക്കിലേറ്റാനാണ് മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Share this story