ആർ എസ് എസ് ആസ്ഥാനത്തിന് മുന്നിൽ ഭീം ആർമി പ്രകടനം നടത്തും; ഹൈക്കോടതി അനുമതി നൽകി

Share with your friends

നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്തിന് സമീപത്തുള്ള റഷിംബാഗ് മൈതാനത്ത് യോഗം നടത്താൻ ഭീം ആർമിക്ക് ബോംബെ ഹൈക്കോടതിയുടെ അനുമതി. നിയന്ത്രണങ്ങളോടെ യോഗം നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്.

യോഗത്തിന് നേരത്തെ കോട്വാളി പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് ഭീം ആർമി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അപേക്ഷയിൽ മഹാരാഷ്ട്ര സർക്കാരിനും പോലീസിനും ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ യോഗത്തെ എതിർക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. ഈ വാദം തള്ളിയ ഹൈക്കോടതി അനുമതി നൽകുകയായിരുന്നു

പ്രവർത്തക യോഗം നടത്താൻ മാത്രമാണ് അനുമതി. പ്രക്ഷോഭത്തിന്റെ മാതൃകയിലേക്ക് യോഗം മാറരുതെന്ന് ഉത്തരവിൽ പറയുന്നു. ചന്ദ്രശേഖർ ആസാദ് യോഗത്തെ അഭിസംബോധന ചെയ്യും

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-