ഒവൈസി പങ്കെടുത്ത പരിപാടിയിൽ പാക് അനുകൂല മുദ്രവാക്യം; പെൺകുട്ടി പോലീസ് കസ്റ്റഡിയിൽ

ഒവൈസി പങ്കെടുത്ത പരിപാടിയിൽ പാക് അനുകൂല മുദ്രവാക്യം; പെൺകുട്ടി പോലീസ് കസ്റ്റഡിയിൽ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പരിപാടിക്കിടെ പാക് അനുകൂല മുദ്രവാക്യം മുഴക്കിയ പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരു ഫ്രീഡം പാർക്കിൽ അസദുദ്ദീൻ ഒവൈസി എംപി പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം

മൂന്ന് തവണ പാക് അനുകൂല മുദ്രവാക്യം മുഴക്കിയ അമൂല്യ ലിയോണ എന്ന പെൺകുട്ടിയെയാണ് കസ്റ്റഡിയിലെടുത്തത്. പാക് അനുകൂല മുദ്രവാക്യം പെൺകുട്ടി മുഴക്കിയതോടെ ഒവൈസി അടക്കമുള്ളവർ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും കൈയിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങുകയും ചെയ്തു.

ഇങ്ങനെയുള്ളവർ പരിപാടിയിൽ ഉണ്ടാകുമെന്ന് സംഘാടകർ പറഞ്ഞിരുന്നുവെങ്കിൽ താൻ വരില്ലായിരുന്നുവെന്ന് ഒവൈസി പ്രതികരിച്ചു. യുവതിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

Share this story