പ്രണയാഭ്യര്‍ഥന നിരസിച്ചു; ഗൂഡല്ലൂരില്‍ ബസ് കണ്ടക്ടര്‍ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

പ്രണയാഭ്യര്‍ഥന നിരസിച്ചു; ഗൂഡല്ലൂരില്‍ ബസ് കണ്ടക്ടര്‍ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

തമിഴ്‌നാട്ടിലെ ഗുഡല്ലൂരില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ ഭര്‍തൃമതിയായ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. വടലൂരിലാണ് സംഭവം. സലോമിയെന്ന യുവതിക്ക് നേരെയായിരുന്നു കണ്ടക്ടര്‍ സുന്ദരമൂര്‍ത്തിയുടെ ആക്രമണം. ഇരുപത് ശതമാനത്തോളം പരുക്കേറ്റ യുവതിയെ ഗൂഡല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ടക്ടറുമായി സലോമി സൗഹൃദം സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇത് പ്രണയമാണെന്ന് സുന്ദരമൂര്‍ത്തി തെറ്റിദ്ധരിക്കുകയായിരുന്നു. ഇയാള്‍ സലോമിയോട് പ്രണയാഭ്യര്‍ഥന നടത്തുകയും ഇവര്‍ നിരസിക്കുകയുമായിരുന്നു. ഇതിന് ശേഷം സലോമി സുന്ദരമൂര്‍ത്തിയോട് സംസാരിക്കാതെയായുമായി. ഇതിലുള്ള ദേഷ്യത്തിലാണ് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

Share this story