ടി വി പൊട്ടിത്തെറിച്ച് ഗൃഹനാഥ മരിച്ചു; ഭർത്താവിനും കുട്ടിക്കും ഗുരുതര പരുക്ക്

ടി വി പൊട്ടിത്തെറിച്ച് ഗൃഹനാഥ മരിച്ചു; ഭർത്താവിനും കുട്ടിക്കും ഗുരുതര പരുക്ക്

പരിപാടി കണ്ടുകൊണ്ടിരിക്കെ ടി വി പൊട്ടിത്തെറിച്ച് ഗൃഹനാഥ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭർത്താവിനും ആറ് മാസം പ്രായമുള്ള കുട്ടിക്കും ഗുരുതര പരുക്കേറ്റു. ഒഡീഷയിലെ സുന്ദർഗഢ് ജില്ലയിലാണ് സംഭവം

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സീരിയൽ കണ്ടുകൊണ്ടിരിക്കെയാണ് ടി വി പൊട്ടിത്തെറിച്ച് ബോബിനായക് എന്ന യുവതി മരിച്ചത്. ഭർത്താവ് ദിലേശ്വർ ദാസും മകളും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു

Share this story