രജനികാന്ത് തമിഴരെ പറ്റിക്കുന്നു; വിജയ് യുടെ രാഷ്ട്രീയ പ്രവേശനം സാധ്യമെന്ന് വ്യക്തമാക്കി പിതാവ്

രജനികാന്ത് തമിഴരെ പറ്റിക്കുന്നു; വിജയ് യുടെ രാഷ്ട്രീയ പ്രവേശനം സാധ്യമെന്ന് വ്യക്തമാക്കി പിതാവ്

തമിഴ് നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്ന സൂചനകൾ നൽകി പിതാവ് എസ് എ ചന്ദ്രശേഖർ. മക്കൾ ആഗ്രഹിക്കുന്നത് നിറവേറ്റുകയെന്നതാണ് അച്ഛന്റെ കടമ. മകൻ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാൽ ഞാനത് നിറവേറ്റും. ഒരു നാൾ അത് സംഭവിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു എസ് എ ചന്ദ്രശേഖർ

രജനികാന്തിനെയും കമൽഹാസന്റെയും രാഷ്ട്രീയ പ്രവേശനത്തെ പിന്തുണച്ചതിൽ ഇപ്പോൾ ദു:ഖിക്കുന്നു. അവർ രാഷ്ട്രീയത്തിലേക്ക് വന്നാൽ തമിഴ്‌നാടിന് നല്ലതാകുമെന്ന് കരുതിയിരുന്നു. എന്നാൽ രജനികാന്ത് തമിഴരെ പറ്റിക്കുന്നുവെന്നാണ് ഇപ്പോൾ തോന്നുന്നത്. തൂത്തുക്കുടിയിൽ വെടിയേറ്റ് മരിച്ചവരെ രജനി തീവ്രവാദികളോട് ഉപമിച്ചു. തമിഴർ വേണ്ടെന്ന് പറയുന്ന സി എ എയെ രജനി അനുകൂലിക്കുകയാണ്

സാമൂഹിക പ്രസക്തിയുള്ള സന്ദേശങ്ങൾ സിനിമകളിൽ നൽകാനാണ് ശ്രമിക്കുന്നത്. കേന്ദ്രസർക്കാരിനെ എതിർക്കുകയല്ല, ചില സംശയങ്ങൾ ചോദിക്കുകയാണ്. വിജയ് ക്കെതിരെ വെറുപ്പിന്റെ രാഷ്ട്രീയം വളർത്താനാണ് ചിലർ ശ്രമിക്കുന്നത്. വിജയ് രാഷ്ട്രീയത്തിൽ വന്നാലും ഇന്ന് സിനിമയിൽ പറയുന്നത് നടപ്പാക്കണമെന്നും ചന്ദ്രശേഖർ പറഞ്ഞു.

Share this story