ട്രംപിന്റെ മുന്നിൽ ചാടിയാലോ എന്ന ഭീതി; അഹമ്മദാബാദിൽ തെരുവു പശുക്കളെയും പട്ടികളെയും ഓടിച്ചിട്ട് പിടികൂടുന്നു

ട്രംപിന്റെ മുന്നിൽ ചാടിയാലോ എന്ന ഭീതി; അഹമ്മദാബാദിൽ തെരുവു പശുക്കളെയും പട്ടികളെയും ഓടിച്ചിട്ട് പിടികൂടുന്നു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി അഹമ്മദാബാദ് നഗരത്തിൽ നിന്നും തെരുവ് നായ്ക്കളെയും പശുക്കളെയും ഓടിച്ചിട്ട് പിടികൂടുന്നു. കഴിഞ്ഞ ഒരാഴ്ചയായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന പട്ടികളെയും പശുക്കളെയും പിടികൂടി ഫാമുകളിലേക്ക് മാറ്റുകയാണ്. ഇതെങ്ങാനും അമേരിക്കൻ പ്രസിഡന്റിന്റെ മുന്നിൽ ചാടിയാലോയെന്ന ഭീതിയിലാണ് നടപടി

അഹമ്മദാബാദിലെ ചേരികൾ കാഴ്ചയിൽ നിന്ന് മറയ്ക്കാൻ മതിൽ കെട്ടിയ സംഭവത്തിന് പിന്നാലെയാണ് പശുക്കളെയും പട്ടികളെയും ഓടിച്ചിട്ട് പിടിക്കുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപത്തുള്ള കുരങ്ങൻമാരെ കഴിഞ്ഞ ദിവസം പിടികൂടി മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.

ഇന്ന് പതിനൊന്നരയോടെയാണ് ട്രംപ് അഹമ്മദാബാദിലെത്തുന്നത്. വൻ സുരക്ഷാ സന്നാഹമാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് ട്രംപിനെ സ്വീകരിക്കുന്നത്.

Share this story