പേര് ചോദിച്ച് മർദിക്കുകയാണെന്ന് പരുക്കേറ്റവർ; രാഷ്ട്രീയം മറന്ന് ഒന്നിച്ച് പ്രവർത്തിക്കുമെന്ന് അമിത് ഷായുടെ യോഗത്തിൽ കെജ്രിവാൾ

പേര് ചോദിച്ച് മർദിക്കുകയാണെന്ന് പരുക്കേറ്റവർ; രാഷ്ട്രീയം മറന്ന് ഒന്നിച്ച് പ്രവർത്തിക്കുമെന്ന് അമിത് ഷായുടെ യോഗത്തിൽ കെജ്രിവാൾ

ഡൽഹിയിൽ പൗരത്വ നിയമത്തെ എതിർക്കുന്നവരും പിന്തുണക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. 150ലേറെ പേർക്ക് അക്രമസംഭവങ്ങളിൽ പരുക്കേറ്റു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്. നിരവധി വാഹനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർന്നു.

കലാപം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്. ഗോകുൽപുരിയിലെ മുസ്തഫാബാദിലാണ് നിലവിൽ സംഘർഷം രൂക്ഷമായത്. പേര് ചോദിച്ച് മുസ്ലീമാണോ ഹിന്ദുവാണോ എന്ന് മനസ്സിലാക്കിയാണ് അക്രമികൾ മർദിക്കുന്നതെന്ന് പരുക്കേറ്റവർ ആരോപിച്ചു. അക്രമികൾക്ക് പോലീസ് ഒത്താശ ചെയ്തു കൊടുക്കുകയാണെന്നും ഇവർ പറയുന്നു

അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത ഉന്നത തല യോഗം അവസാനിച്ചു. ചർച്ച വിജയകരമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ രാഷ്ട്രീയത്തിന് അതീതമായി ഒന്നിച്ച് പ്രവർത്തിക്കുമെന്നും കെജ്രിവാൾ പറഞ്ഞു

Share this story