വിദ്വേഷ പരാമർശം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ ഇപ്പോൾ കേസെടുക്കില്ല; ജഡ്ജിയെ മാറ്റിയതോടെ കാര്യങ്ങൾ കേന്ദ്രത്തിന് അനുകൂലം

വിദ്വേഷ പരാമർശം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ ഇപ്പോൾ കേസെടുക്കില്ല; ജഡ്ജിയെ മാറ്റിയതോടെ കാര്യങ്ങൾ കേന്ദ്രത്തിന് അനുകൂലം

ഡൽഹി വർഗീയ കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമർശങ്ങൾ നടത്തിയ കപിൽ മിശ്ര അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ ഇപ്പോൾ കേസെടുക്കില്ല. കേസിൽ വാദം കേൾക്കുന്നത് ഡൽഹി ഹൈക്കോടതി നാലാഴ്ചത്തേക്ക് മാറ്റിവെച്ചു. കേസിൽ ഏപ്രിൽ 13ന് വീണ്ടും വാദം കേൾക്കും. വിശദമായ സത്യവാങ്മൂലം നൽകാൻ ഡൽഹി പോലീസിനോടും കേന്ദ്രസർക്കാരിനോടും കോടതി ആവശ്യപ്പെട്ടു.

കേസെടുക്കേണ്ട കാര്യമില്ലെന്നായിരുന്നു വിദ്വേഷപ്രചാരകർക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. കോടതിക്ക് മുമ്പാകെ എത്തിയ ദൃശ്യങ്ങൾ ഗൂഢലക്ഷ്യത്തോടെ ഉള്ളതാണ്. കലാപവുമായി ബന്ധപ്പെട്ട് 48 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രമസമാധാനം പുനസ്ഥാപിക്കാനാണ് പരിഗണന നൽകുന്നത്.

സോളിസിറ്റർ ജനറലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസ് പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റിവെക്കുകയും ചെയ്തു. ഉടൻ കേസെടുക്കണമെന്ന പരാതിക്കാരന്റെ ആവശ്യം കോടതി തള്ളി

വിദ്വേഷ പരാമർശം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഇന്നലെ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കേസ് അദ്ദേഹത്തിന്റെ ബഞ്ചിൽ നിന്ന് മാറ്റുകയും ജസ്റ്റിസിനെ പാതിരാത്രി തന്നെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കുകയു ചെയ്തരുന്നു.

കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് വർമ, അഭയ് വർമ എന്നിവരുടെ പ്രസംഗങ്ങൾ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാനായിരുന്നു ജസ്റ്റിസ് മുരളീധർ നിർദേശിച്ചത്. ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

Share this story