ഡൽഹി കലാപം: മരണസംഖ്യ 34 ആയി; സംഘർഷത്തിന് ഇന്ന് അയവ്

ഡൽഹി കലാപം: മരണസംഖ്യ 34 ആയി; സംഘർഷത്തിന് ഇന്ന് അയവ്

ഡൽഹിയിൽ കലാപത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി. സംഘർഷത്തിന് ഇന്ന് അയവുണ്ടായിട്ടുണ്ട്. കലാപബാധിത പ്രദേശങ്ങളുടെ നിയന്ത്രണം കേന്ദ്രസേന ഏറ്റെടുത്തതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്. എന്നാൽ പലയിടങ്ങളിലും ഒറ്റപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്

കലാപം നിയന്ത്രിക്കാനാവശ്യമായ ഇടപെടൽ തേടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ സംഘം ഇന്ന് രാഷ്ട്രപതിയെ കാണു. കേന്ദ്രസേനയും ഡൽഹി പോലീസും കയ്യിലുണ്ടായിട്ടും കലാപം നിയന്ത്രിക്കാൻ ഇടപെട്ടില്ലെന്ന് പ്രതിപക്ഷം ആരോപിക്കും

കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 18 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 106 പേരെ അറസ്റ്റ് ചെയ്തതായും ഡൽഹി പോലീസ് അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്നലെ കലാപബബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ചിരുന്നു. ഡൽഹിയിൽ സൈന്യത്തെ വിളിക്കണമെന്ന മുഖ്യമന്ത്രി കെജ്രിവാളിന്റെ ആവശ്യം കേന്ദ്രസർക്കാർ വീണ്ടും തള്ളി

Share this story