സവർക്കറോടും അംബേദ്കറിനോടും നെഹ്‌റുവിന് അസൂയ ആയിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

സവർക്കറോടും അംബേദ്കറിനോടും നെഹ്‌റുവിന് അസൂയ ആയിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകി ജയിൽ മോചിതനായ വി ഡി സവർക്കറോടും ഭരണഘടനാ ശിൽപി ബി ആർ അംബേദ്കറോടും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്ര ജവഹർലാൽ നെഹ്‌റുവിന് അസൂയ ആയിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. സവർക്കറുടെ ചരമവാർഷിക ദിനത്തിൽ മുംബൈയിൽ സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യൻ സ്വാമി

നെഹ്‌റുവിന് ഒരു വിചിത്ര രോഗമുണ്ടായരുന്നു. നേട്ടങ്ങൾ കൈവരിക്കുന്നവരോട് എന്നും നെഹ്‌റുവിന് അസൂയ ആയിരുന്നു. സവർക്കർ ഒരു പണ്ഡിതനായിരുന്നു. എന്നാൽ നെഹ്‌റു പണ്ഡിതനായിരുന്നില്ല. സ്വയം പണ്ഡിതനായി ചിത്രീകരിക്കാൻ നെഹ്‌റു തന്റെ പേരിന് മുന്നിൽ പണ്ഡിറ്റ് എന്നെഴുതി ചേർത്തതാണെന്നും ഇയാൾ ആരോപിച്ചു

അംബേദ്കറിന് കൊളംബിയയിൽ നിന്ന് പി എച്ച് ഡി ലഭിച്ചപ്പോഴും നെഹ്‌റുവിന് അസൂയയുണ്ടായി. സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നും അംബ്ദേകർ ബിരുദം സ്വന്തമാക്കി. എന്നാൽ ക്രേംബ്രിഡ്ജിൽ പഠിക്കാൻ പോയ നെഹ്‌റു പരീക്ഷയിൽ പരാജയപ്പെട്ടെന്നും ബിജെപി നേതാവ് ആരോപിച്ചു.

Share this story