ഡൽഹിയിൽ ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകം: ആം ആദ്മി നേതാവിനെതിരെ കേസ്; പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു

ഡൽഹിയിൽ ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകം: ആം ആദ്മി നേതാവിനെതിരെ കേസ്; പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു

ഡൽഹി വർഗീയ കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിങ്ക് ശർമ കൊല്ലപ്പെട്ട സംഭവത്തിൽ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനെതിരെ പോലീസ് കേസെടുത്തു. കൊലപാതകത്തിനാണ് കേസ്. താഹിറിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തു.

ഐബിയിൽ ട്രെയിനി ഓഫീസർ ആയിരുന്ന അങ്കിതിന്റെ മൃതദേഹം ചാന്ദ് ബാഗിലെ ഒരു ഓടയിൽ നിന്നുമാണ് കണ്ടെത്തിയത്. ആംആദ്മി പ്രാദേശിക നേതാവായ താഹിർ ഹുസൈനാണ് കൊലപാതകത്തിന് പിന്നിലെന്ന് അങ്കിതിന്റെ കുടുംബം ആരോപിച്ചിരുന്നു. താഹിറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളിൽ നിന്നാണ് അങ്കിതിന്റെ നേർക്ക് കല്ലേറുണ്ടായതെന്നും ഇവർ ആരോപിച്ചു

ഓഫീസിൽ നന്നും വീട്ടിലെത്തി ചായ കുടിച്ച ശേഷം പുറത്തേക്ക് ഇറങ്ങിയതാണ് അങ്കിത്. അങ്കിതിനെയും സ്‌നേഹിതൻമാരെയും അക്രമാസക്തരായ ജനക്കൂട്ടം പിടിച്ചു കൊണ്ടു പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികളുടെ മൊഴിയുണ്ട്. രക്ഷിക്കാൻ ശ്രമിച്ചവരെ അക്രമികൾ വെടിവെച്ചതായും തദ്ദേസവാസികൾ പറയുന്നു

കേസെടുത്തതിന് പിന്നാലെ താഹിർ ഹുസൈനെ ആം ആദ്മി പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആം ആദ്മി പ്രവർത്തകന് പങ്കുണ്ടെങ്കിൽ ഇരട്ടി ശിക്ഷ നൽകുമെന്നും കെജ്രിവാൾ പറഞ്ഞു.

Share this story