ഡൽഹി കത്തുമ്പോൾ അമിത് ഷാ എന്തു ചെയ്യുകയായിരുന്നുവെന്ന് ശിവസേന

ഡൽഹി കത്തുമ്പോൾ അമിത് ഷാ എന്തു ചെയ്യുകയായിരുന്നുവെന്ന് ശിവസേന

ഡൽഹി കലാപത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായെ രൂക്ഷമായി വിമർശിച്ച് ശിവസേന. ഡൽഹി കത്തുകയും കലാപം രൂക്ഷമാകുകയും ചെയ്തപ്പോൾ ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെയായിരുന്നുവെന്ന് ശിവസേന ചോദിച്ചു. മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയൽ വഴിയാണ് ശിവസേനയുടെ വിമർശനം

39 പേർക്ക് ജീവൻ നഷ്ടമാകുകയും പൊതുസ്വത്തിന് വ്യാപകമായ നാശമുണ്ടാകുകയും ചെയ്യുമ്പോൾ അമിത് ഷാ എന്താണ് ചെയ്യുന്നത്. കോൺഗ്രസ് ആയിരുന്നു ഇപ്പോൾ ഭരണത്തിലെങ്കിൽ ആഭ്യന്തര മന്ത്രിയുടെ രാജിക്കായി ബിജെപി അലറി വിളിക്കുമായിരുന്നില്ലേയെന്നും ശിവസേന ചോദിക്കുന്നു

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി നേതാക്കളായ കപിൽ മിശ്ര, പർവേഷ് വർമ എന്നിവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടതിനാലാണ് ജസ്റ്റിസ് മുരളീധറിനെ ഡൽഹി ഹൈക്കോടതിയിൽ നിന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റിയതെന്നും ശിവസേന ആരോപിക്കുന്നു

Share this story