തിരുച്ചിറപ്പള്ളി ജംബുകേശ്വർ ക്ഷേത്രത്തിന് സമീപം വൻ നിധി ശേഖരം കണ്ടെത്തി

തിരുച്ചിറപ്പള്ളി ജംബുകേശ്വർ ക്ഷേത്രത്തിന് സമീപം വൻ നിധി ശേഖരം കണ്ടെത്തി

തിരുച്ചിറപ്പള്ളി തിരുവാനിക്കാവലിലെ ജംബുകേശ്വർ ക്ഷേത്രത്തിന് സമീപത്ത് നിന്നും വൻ നിധി ശേഖരം കണ്ടെത്തി. ക്ഷേത്രത്തിന് സമീപം കുഴിയെടുക്കുന്നതിനിടെയാണ് നിധിശേഖരം ലഭിച്ചത്.

505 പുരാതന സ്വർണനാണയങ്ങളാണ് ലഭിച്ചത്. ഒരു പാത്രത്തിലായാണ് ഇവ കണ്ടെത്തിയത്. 1.716 കിലോഗ്രാം ഭാരമിതിനുണ്ട്. 504 ചെറിയ നാണയങ്ങളും ഒരു വലിയ നാണയവുമാണ് ഏഴടി താഴ്ചയിൽ കുഴിച്ചിട്ട പാത്രത്തിലുണ്ടായിരുന്നത്.

1000-1200 കാലഘട്ടത്തിലെ നാണയങ്ങളാണ് ഇതെന്ന് പുരാവസ്തു വകുപ്പ് അധികൃതർ അറിയിച്ചു. അറബി ലിപിയാണ് നാണയത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്. കണ്ടെടുത്ത നാണയങ്ങൾ കൂടുതൽ പരിശോധനക്കായി പോലീസിന് കൈമാറി.

Share this story