ഡൽഹി പോലീസ് കമ്മീഷണറായി എസ് എൻ ശ്രീവാസ്തവയെ നിയമിച്ചു

ഡൽഹി പോലീസ് കമ്മീഷണറായി എസ് എൻ ശ്രീവാസ്തവയെ നിയമിച്ചു

ഡൽഹി പോലീസ് കമ്മീഷണറായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എസ് എൻ ശ്രീവാസ്തവയെ നിയമിച്ചു. നിലവിലെ കമ്മീഷണർ അമൂല്യ പട്‌നായികിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ശ്രീവാസ്തവയെ നിയമിച്ചത്. നിലവിൽ ഡൽഹിയിലെ സ്‌പെഷ്യൽ കമ്മീഷണറാണ് ശ്രീവാസ്തവ

1985 ബാച്ച് ഉദ്യോഗസ്ഥനായ ശ്രീവാസ്തവ സി ആർ പി എഫ് ജമ്മു കാശ്മീർ സോൺ സ്‌പെഷ്യൽ ഡിജിയായും പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. ഡൽഹിയെ സമാധാന പാതയിലേക്ക് തിരികെ എത്തിക്കുകയാണ് ശ്രീവാസ്തവയുടെ മുന്നിലെ ആദ്യ കടമ്പ

Share this story