കപില്‍ മിശ്രയും അനുരാഗ് ഠാക്കൂറുമുള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനില്ല; സുഭദ്ര മുഖര്‍ജി ബിജെപിയില്‍ നിന്ന് രാജിവെച്ചു

കപില്‍ മിശ്രയും അനുരാഗ് ഠാക്കൂറുമുള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനില്ല; സുഭദ്ര മുഖര്‍ജി ബിജെപിയില്‍ നിന്ന് രാജിവെച്ചു

ഡല്‍ഹി കലാപത്തിന് കാരണമായ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ കപില്‍ മിശ്രമക്കും അനുരാഗ് ഠാക്കൂറിനുമെതിരെ പാര്‍ട്ടി നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബംഗാളി നടിയും ബിജെപ നേതാവുമായ സുഭദ്രാ മുഖര്‍ജി പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നു. ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തിലാണ് രാജിയെന്നും അവര്‍ പറഞ്ഞു

2013ലാണ് സുഭദ്ര മുഖര്‍ജി ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പാര്‍ട്ടി ചെയ്യുന്നതൊന്നും ശരിയല്ലെന്ന് ഇവര്‍ ആരോപിച്ചു. വിദ്വേഷം നിറഞ്ഞ ആശയത്തിലൂടെ ജനങ്ങളെ വിഭജിക്കുകയാണ്. കപില്‍ മിശ്രയും അനുരാഗ് ഠാക്കൂറുമടക്കമുള്ളവരുള്ള പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സുഭദ്ര മുഖര്‍ജി പറഞ്ഞു

ഡല്‍ഹിയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. മൂന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. വീടുകള്‍ കത്തിച്ചാമ്പലായി. എന്നിട്ടും വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രക്കും അനുരാഗ് ഠാക്കൂറിനുമെതിരെ നടപടിയെടുത്തിട്ടില്ല. കലാപത്തിന്റെ ദൃശ്യങ്ങള്‍ തന്നെ ഞെട്ടിച്ചു. നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്ത പാര്‍ട്ടിയില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

Share this story