ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് സ്‌പോണ്‍സറുടെ ഭീഷണി; പണം നല്‍കാതെ മടക്കി അയക്കില്ല

ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് സ്‌പോണ്‍സറുടെ ഭീഷണി; പണം നല്‍കാതെ മടക്കി അയക്കില്ല

സ്‌പോണ്‍സര്‍ ഭീഷണിപ്പെടുത്തുന്നതായി ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍. വിസയുടെ ബാക്കി പണം നല്‍കാതെ മടക്കി അയക്കില്ലെന്നാണ് ഭീഷണി. വെള്ളവും കുടിവെള്ളവും പോലും ലഭിക്കാതെയാണ് ഇവര്‍ കുടുങ്ങിയത്.

അസലൂര്‍ എന്ന മേഖലയിലാണ് 23 മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 17 പേര്‍ മലയാളികളാണ്. തിരുവനന്തപുരം ജില്ലയിലെ പൊഴിയൂര്‍, വിഴിഞ്ഞം, മരിയനാട് മേഖലകളില്‍ നിന്നുള്ളവരാണ് ഇവര്‍. നാല് മാസം മുമ്പാണ് ഇവര്‍ മത്സ്യബന്ധന വിസയില്‍ ഇറാനിലെത്തിയത്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ പോലുമാകാതെ ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ആഹാരം പോലും ലഭിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു

ഇവരെ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ ഇടപെടാന്‍ നോര്‍ക്കയോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌

Share this story