‘മോദിയുടെ നീക്കം സമൂഹ മാധ്യമങ്ങളെ നിരോധിക്കാൻ’; സംശയമുന്നയിച്ച് ശശി തരൂർ

‘മോദിയുടെ നീക്കം സമൂഹ മാധ്യമങ്ങളെ നിരോധിക്കാൻ’; സംശയമുന്നയിച്ച് ശശി തരൂർ

സമൂഹ മാധ്യമങ്ങളിൽ നിന്ന് പിൻവാങ്ങുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നിൽ പതിയിരിക്കുന്നത് വലിയ വിപത്തെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് ശശി തരൂർ. സമൂഹ മാധ്യമങ്ങളെ രാജ്യം മുഴുവൻ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണോ ഈ നീക്കമെന്ന് പലർക്കും സംശയമുണ്ടെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.

ഉപകാരപ്രദമായ പോസിറ്റീവ് കാര്യങ്ങൾക്കും സോഷ്യൽ മീഡിയ ഉപയോഗിക്കം. എല്ലായ്‌പ്പോഴും അത് വെറുപ്പ് പ്രചരിപ്പിക്കാൻ മാത്രമുള്ളതല്ലെന്നും ശശി തരൂർ പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ട് ഞായറാഴ്ച മുതൽ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് ഇന്നലെ രാത്രിയാണ് നരേന്ദ്രമോദി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. പതിനായിരങ്ങളാണ് ഇത് അപ്പോൾ തന്നെ റി ട്വീറ്റ് ചെയ്ത്. ഈ വിഷയം സാമൂഹ്യമാധ്യമങ്ങളിൽ ട്രെൻഡിംഗ് ആവുകയും ചെയ്തു.

 

ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള നേതാവാണ് നരേന്ദ്ര മോദി. 5.33 കോടി ആളുകളാണ് അദ്ദേഹത്തെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്. ഡോണൾഡ് ട്രംപ്, ബരാക് ഒബാമ എന്നിവർക്ക് ശേഷം ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള നേതാവ് കൂടിയാണ് നരേന്ദ്ര മോദി.

Share this story