ഇന്ത്യയിലെത്തിയ 15 ഇറ്റാലിയൻ സഞ്ചാരികൾക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

ഇന്ത്യയിലെത്തിയ 15 ഇറ്റാലിയൻ സഞ്ചാരികൾക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

ഇന്ത്യയിലെത്തിയ പതിനഞ്ച് ഇറ്റാലിയൻ വിനോദ സഞ്ചാരികൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡൽഹി എയിംസിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

നിലവിൽ ഇവർ ചവ്വാല സൈനിക ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. 21 പേരടങ്ങുന്ന സംഘമാണ് ഇന്ത്യയിലെത്തിയത്. ഇതിൽ രണ്ട് പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

പതിനഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 18 ആയി. നോയിഡയിൽ സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ വെച്ച ആറ് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

രാജ്യത്ത് കൂടുതൽ വൈറസ് ബാധ സ്ഥീരീകരിക്കപ്പെട്ടതോടെ ആരോഗ്യമന്ത്രി ഹർഷവർധൻ അടിയന്തര യോഗം വിൡച്ചു ചേർത്തു. ന്യൂഡൽഹിയിൽ കൊറോണ ബാധിതരുടെ എണ്ണം ഇനിയുമുയർന്നേക്കാമെന്നാണ് വിലയിരുത്തലുകൾ

Share this story