മതിലിൽ വലിഞ്ഞു കയറി പത്താം ക്ലാസ് വിദ്യാർഥികൾക്ക് കോപ്പി കടലാസ് നൽകുന്നവർ; വൈറലായി വീഡിയോ ദൃശ്യങ്ങൾ

മതിലിൽ വലിഞ്ഞു കയറി പത്താം ക്ലാസ് വിദ്യാർഥികൾക്ക് കോപ്പി കടലാസ് നൽകുന്നവർ; വൈറലായി വീഡിയോ ദൃശ്യങ്ങൾ

പത്താം ക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായിക്കുന്നവരുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മഹാരാഷ്ട്ര യവത്മയിലെ മഹാഗാവ് സ്‌കൂളിലാണ് സംഭവം. വിദ്യാർഥികൾക്ക് മതിലിലൂടെ വലിഞ്ഞുകയറി ജനൽ വഴി തുണ്ട് കടലാസുകൾ നൽകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

പരീക്ഷ എഴുതാനായി കുട്ടികൾക്ക് സുരക്ഷ നൽകണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നതായി പരീക്ഷാ കൺട്രോളർ എ എസ് ചൗധരി പറയുന്നു. ആദ്യം നാല് പേരാണ് കുട്ടികൾക്ക് കോപ്പി കടലാസുകൾ നൽകാൻ മതിലിൽ വലിഞ്ഞു കയറിയത്. പിന്നീട് ആളുകളുടെ എണ്ണം കൂടുകയായിരുന്നു.

Share this story