ഉന്നാവ് കേസ്: പെൺകുട്ടിയുടെ അച്ഛൻ കൊല്ലപ്പെട്ട കേസിലും കുൽദീപ് സിംഗ് സെൻഗാർ കുറ്റക്കാരൻ

ഉന്നാവ് കേസ്: പെൺകുട്ടിയുടെ അച്ഛൻ കൊല്ലപ്പെട്ട കേസിലും കുൽദീപ് സിംഗ് സെൻഗാർ കുറ്റക്കാരൻ

ഏറെ കോളിളക്കം സൃഷ്ടിച്ച ഉന്നാവ് ബലാത്സംഗ കേസിൽ പ്രതിയും ബിജെപി നേതാവുമായ കുൽദീപ് സിംഗ് സെൻഗാറിനെതിരെ മറ്റൊരു കുറ്റപത്രം. ഇരയായ പെൺകുട്ടിയുടെ അച്ഛന്റെ മരണത്തിൽ സെൻഗാർ കുറ്റക്കാരനാണെന്ന് ഡൽഹി ഹൈക്കോടതി കണ്ടെത്തുകയായിരുന്നു. പതിനൊന്ന് പേർക്കെതിരെയാണ് സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പതിനൊന്ന് പേരിൽ ഏഴ് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നാല് പേരെ വെറുതെ വിട്ടു. 2018 ഏപ്രിലിലാണ് പെൺകുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. ഇതിന് ശേഷം പെൺകുട്ടിക്ക് നേരെ നിരവധി തവണ ആക്രമണം നടന്നിരുന്നു. മാസങ്ങൾക്ക് മുമ്പ് പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. ഇതിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി നിലവിൽ സുഖം പ്രാപിച്ച് വരികയാണ്

പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ കുൽദീപ് സെൻഗാർ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഏറെ വിവാദമായ കേസ് അട്ടിമറിക്കാൻ യു പി സർക്കാർ ശ്രമിക്കുന്നതായും ആരോപണം ഉയർന്നിരുന്നു. യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് കേസ് രാജ്യമറിഞ്ഞത്.

Share this story