റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എൻ എസ് വിശ്വനാഥൻ രാജിവെച്ചു; ആർ ബി ഐയിൽ ഒന്നര വർഷത്തനിടയിലെ മൂന്നാമത്തെ രാജി

റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എൻ എസ് വിശ്വനാഥൻ രാജിവെച്ചു; ആർ ബി ഐയിൽ ഒന്നര വർഷത്തനിടയിലെ മൂന്നാമത്തെ രാജി

റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എൻ എസ് വിശ്വനാഥൻ രാജിവെച്ചു. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് രാജി. ആരോഗ്യപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. രാജിവെച്ച മുൻ ഗവർണർ ഊർജിത് പട്ടേലിന്റെ അടുത്തയാളായിരുന്നു എൻ എസ് വിശ്വനാഥൻ

29 വർഷത്തെ സേവനം അവസാനിപ്പിച്ചാണ് വിശ്വനാഥൻ മാർച്ച് 31ന് പടിയിറങ്ങുന്നത്. കഴിഞ്ഞ ജൂണിൽ വിശ്വനാഥന്റെ പ്രവർത്തന കാലാവധി കേന്ദ്രം നീട്ടി നൽകിയിരുന്നു. എച്ച് ആർ ഖാന് ശേഷമാണ് അദ്ദേഹം ഡെപ്യൂട്ടി ഗവർണർ സ്ഥാനം ഏറ്റെടുത്തത്.

15 മാസത്തനനിടെ റിസർവ് ബാങ്കിലുണ്ടാകുന്ന മൂന്നാമത്തെ രാജിയാണിത്. ആർ ബി ഐ ഗവർണർ സ്ഥാനത്തേക്ക് വിശ്വനാഥനെ പരിഗണിക്കുമെന്ന വാർത്തകൾക്കിടെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് അദ്ദേഹത്തിന്റെ രാജി

Share this story