27 ഡിഗ്രി ചൂടിൽ കൊറോണ വരില്ലെന്ന് ടി പി സെൻകുമാർ; പൊട്ടത്തരമെന്ന് വിദഗ്ധർ

27 ഡിഗ്രി ചൂടിൽ കൊറോണ വരില്ലെന്ന് ടി പി സെൻകുമാർ; പൊട്ടത്തരമെന്ന് വിദഗ്ധർ

കൊറോണ വൈറസ് ബാധയെ സംബന്ധിച്ച് വ്യാജ വിവരം പ്രചരിപ്പിച്ച് സംഘ്പരിവാർ നേതാവും മുൻ ഡി ജി പിയുമായ ടി പി സെൻകുമാർ. കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് വരെയ നിലനിൽക്കൂവെന്നും കേരളത്തിലെ കാലാവസ്ഥയിൽ കൊറോണ ബാധിക്കില്ലെന്നുമാണ് പഴയ ഐ പി എസുകാരൻ പ്രചരിപ്പിക്കുന്ന കള്ളത്തരം

കൊറോണ വൈറസ് ഭീതി നിലനിൽക്കുന്നതിനാൽ ആറ്റുകാൽ പൊങ്കാല ഒഴിവാക്കണമെന്ന് മാധ്യമപ്രവർത്തകനായ എം ജി രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സെൻകുമാറിന്റെ അതി വിചിത്ര ശാസ്ത്ര പോസ്റ്റ് പിറന്നത്.

പേരിന്‌ മുന്നിൽ 'Dr.' എന്ന്‌ വെക്കുന്നവരെല്ലാം മെഡിക്കൽ ഡോക്‌ടർ ആണെന്ന ധാരണ ശരിയല്ലെന്ന്‌ സെൻകുമാറിന്റെയും…

Posted by Shimna Azeez on Thursday, March 5, 2020

കൊറോണ വൈറസ് 27 ഡിഗ്രി സെന്റി ഗ്രേഡ് വരെയെ നിലനിൽക്കു. കൊറോണയുള്ള ഒരാളുടെ സ്രവം നൽകിയില്ലെങ്കിൽ അതിവിടുത്തെ ചൂടിൽ ആർക്കും ബാധിക്കില്ല. കേരളത്തിന്റെ ചൂട് 32 ഡിഗ്രി സെന്റി ഗ്രേഡാണ്. പൊങ്കാല സമയം അതിലേറെ. എംജി ശാസ്ത്രം പറയട്ടെ എന്നായിരുന്നു സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എന്നാൽ സെൻകുമാറിന്റെ വാദം അശാസ്ത്രീയമാണെന്ന് വിവിധ ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. 27 ഡിഗ്രി സെന്റിഗ്രേഡിന് അപ്പുറം കൊറോണ വൈറസ് ജീവനോടെയിരിക്കില്ലെന്നതിന് തെളിവുകളില്ല. അങ്ങനെയെങ്കിൽ കേരളത്തിന് സമാനായ 30 ഡിഗ്രിക്ക് മീതെ ചൂടുള്ള സിംഗപ്പുരിൽ കൊറോണ കേസ് വരില്ലായിരുന്നുവെന്നും ഇവർ പറയുന്നു.

കൊറോണ വൈറസ്, COVID-19 ഉയർന്ന അന്തരീക്ഷ താപനില ഉള്ള സ്ഥലങ്ങളിൽ പകരില്ല എന്ന് ഉറപ്പിക്കാൻ സാധിക്കുന്ന പഠനഫലങ്ങൾ ഒന്നും…

Posted by Jinesh PS on Thursday, March 5, 2020

Share this story