ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ മാർച്ച് 12ന് പരിഗണിക്കുമെന്ന് ഹൈക്കോടതി

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ മാർച്ച് 12ന് പരിഗണിക്കുമെന്ന് ഹൈക്കോടതി

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ മാർച്ച് 12ന് പരിഗണിക്കുമെന്ന് ഡൽഹി ഹൈക്കോടതി. ബിജെപി നേതാക്കളുടെ വിദ്വേഷ, പ്രകോപനപരമായ പ്രസംഗങ്ങൾ സംബന്ധിച്ച ഹർജിയും അന്ന് തന്നെ പരിഗണിക്കും.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഇന്ന് പരിഗണിക്കണമെന്ന് സുപ്രീം കോടതി ഡൽഹി ഹൈക്കോടതിക്ക് നിർദേശം നൽകിയിരുന്നു. കേസ് ഏപ്രിൽ 13ലേക്ക് മാറ്റിയ ഹൈക്കോടതിയുടെ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു

വിദ്വേഷ പ്രസംഗത്തിൽ എഫ് ഐ ആർ ഇടാൻ എന്താണ് തടസ്സമെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. ഹർജികൾ പരിഗണിക്കുന്നതിന് തിങ്കളാഴ്ച വരെ സമയം വേണമെന്ന സോളിസിറ്റർ ജനറലിന്റെ ആവശ്യവും സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു.

Share this story