‘നിരോധനം ആറു മണിക്കൂറായി കുറഞ്ഞതെങ്ങനെ? കേന്ദ്ര മന്ത്രാലയം എന്തിനാണ് ഈ നാണക്കേട് ഉണ്ടാക്കിയത്’; മാധ്യമ വിലക്ക് പിന്‍വലിച്ചതിനെതിരെ സെന്‍കുമാര്‍

‘നിരോധനം ആറു മണിക്കൂറായി കുറഞ്ഞതെങ്ങനെ? കേന്ദ്ര മന്ത്രാലയം എന്തിനാണ് ഈ നാണക്കേട് ഉണ്ടാക്കിയത്’; മാധ്യമ വിലക്ക് പിന്‍വലിച്ചതിനെതിരെ സെന്‍കുമാര്‍

ഏഷ്യാനെറ്റിനും മീഡിയവണ്‍ ചാനലിനുമെതിരായ 48 മണിക്കൂര്‍ നിരോധനം ആറു മണിക്കൂറായി കുറച്ചതിനെതിരെ ടി.പി സെന്‍കുമാര്‍ രംഗത്ത്.

‘മീഡിയ വണ്‍ മാപ്പും പറഞ്ഞില്ല ഫൈനും അടച്ചില്ല. അതെങ്ങനെ സംഭവിച്ചു. ഈ നാടകങ്ങള്‍ ആരുടെ സംവിധാനത്തില്‍. കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം എന്തിനാണ് ഈ നാണക്കേട് ഉണ്ടാക്കിയത്’ സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്നലെ നടന്ന നിരോധന നാടകം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായയെ തികച്ചും എതിരായി കാണിക്കുന്നു. നല്ലകാര്യങ്ങള്‍ നേരായ വഴി നടക്കണം എന്നു വിശ്വസിക്കുന്ന എല്ലാവരും പ്രതികരിക്കുകയെന്നും സെന്‍കുമാര്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഏഷ്യാനെറ്റ് ചാനലിനും മീഡിയവണ്‍ ചാനലിനുമെതിരെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ 48 മണിക്കൂര്‍ നിരോധനം 6 മണിക്കൂറായി കുറഞ്ഞതെങ്ങനെ? മീഡിയ വണ്‍ മാപ്പും പറഞ്ഞില്ല ഫൈനും അടച്ചില്ല. അതെങ്ങനെ സംഭവിച്ചു??? ഈ നാടകങ്ങള്‍ ആരുടെ സംവിധാനത്തില്‍? കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം എന്തിനാണ് ഈ നാണക്കേട് ഉണ്ടാക്കിയത്? ആരാണിതിന്റെ ഗുണഭോക്താവ് .??ആരോടാണ് ചാനല്‍ മാപ്പ് പറയേണ്ടത്? ഇന്നലെ നടന്ന നിരോധന നാടകം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായയെ തികച്ചും എതിരായി കാണിക്കുന്നു. നല്ലകാര്യങ്ങള്‍ നേരായ വഴി നടക്കണം എന്നു വിശ്വസിക്കുന്ന എല്ലാവരും പ്രതികരിക്കുക. ആ കള്ള കൈകള്‍ പുറത്തു കൊണ്ട് വരിക. പ്രതിബദ്ധത ഭാരതത്തോടാണ്. രാത്രിയില്‍ മ്ലേച്ചന്‍ പ്രവര്‍ത്തനം നടത്തുന്നവരോടല്ല. എന്ത് നടന്നു എന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. എല്ലാവരും വിഡ്ഢികള്‍ ആണെന്ന് കരുതുന്ന , ചില പൂച്ചകള്‍ കണ്ണടച്ചിരുന്നു പാല്‍ കട്ട് കുടിക്കുന്നു.

‘നിരോധനം ആറു മണിക്കൂറായി കുറഞ്ഞതെങ്ങനെ? കേന്ദ്ര മന്ത്രാലയം എന്തിനാണ് ഈ നാണക്കേട് ഉണ്ടാക്കിയത്’; മാധ്യമ വിലക്ക് പിന്‍വലിച്ചതിനെതിരെ സെന്‍കുമാര്

Posted by SouthLive Malayalam on Saturday, March 7, 2020

Share this story