മധ്യപ്രദേശ് കോണ്‍ഗ്രസ് സര്‍ക്കാറിന് വീണ്ടും തിരിച്ചടി; 17 വിമത എം.എല്‍.എമാര്‍ ബെംഗളൂരുവില്‍

മധ്യപ്രദേശ് കോണ്‍ഗ്രസ് സര്‍ക്കാറിന് വീണ്ടും തിരിച്ചടി; 17 വിമത എം.എല്‍.എമാര്‍ ബെംഗളൂരുവില്‍

മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലാക്കി എം.എല്‍.എമാരുടെ പുതിയനീക്കം. 17 വിമത എം.എല്‍.എമാര്‍ കര്‍ണാടകയിലേക്ക് പോയിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയോട് അടുപ്പം പുലര്‍ത്തുന്നവരാണ് ബെംഗളൂരുവിലെത്തിയ എംഎല്‍എമാരെല്ലാം. മൂന്ന് പ്രത്യേക വിമാനങ്ങളിലാണ് ഇവരെ ബെംഗളൂരുവില്‍ എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

 

തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കാണുകയും സ്ഥിതിഗതികള്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നാടകീയ നീക്കങ്ങള്‍.

 

ഈ മാസം 16നാണ് മധ്യപ്രദേശില്‍ നിയമസഭാ സമ്മേളനം തുടങ്ങുക. സമ്മേളനത്തില്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബിജെപിയുടെ നീക്കം. കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള പദ്ധതി ഊര്‍ജിതമാക്കുകയാണ് ബിജെപി.

Share this story