ക്ഷേത്രത്തിൽ പോയി പൂജ നടത്തുന്നവർക്ക് കൊറോണ വൈറസ് വരില്ലെന്ന് ബിജെപി ബംഗാൾ പ്രസിഡന്റ്

ക്ഷേത്രത്തിൽ പോയി പൂജ നടത്തുന്നവർക്ക് കൊറോണ വൈറസ് വരില്ലെന്ന് ബിജെപി ബംഗാൾ പ്രസിഡന്റ്

ക്ഷേത്രത്തിൽ പോയി പ്രാർഥിക്കുന്ന വിശ്വാസികൾക്ക് കൊറോണ വൈറസ് വരില്ലെന്ന് ബിജെപി ബംഗാൾ പ്രസിഡന്റ് ദിലീപ് ഘോഷ്. വ്രതമെടുത്ത് ആയിരക്കണക്കിന് മൈലുകൾ താണ്ടിയാണ് സഹോദരി സഹോദരൻമാർ പൂജക്കെത്തുന്നത്. ഇത് നമ്മുടെ സംസ്‌കാരവും അസ്തിത്വവുമാണ്. ഇങ്ങനെയാണ് നമ്മൾ പുരോഗതിയിലേക്ക് മുന്നേറുന്നതെന്നും ദിലീപ് ഘോഷ് പറഞ്ഞു

ആയിരക്കണക്കിന് ആളുകൾ ക്ഷേത്രങ്ങളിൽ പോയി പൂജയും വെള്ളം കുടിക്കുകയും പ്രസാദം കഴിക്കുകയും ചെയ്യുന്നു. എന്നിട്ടും ഒന്നും സംഭവിക്കുന്നില്ല. കാരണം നമുക്ക് ദൈവാനുഗ്രഹമുണ്ടെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ലോകമാകെ കൊറോണയെ ഭയന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങുന്നില്ല. ലോകം കീഴടക്കിയവരും ചന്ദ്രനിൽ പോയവരും പേടിച്ച് വീട്ടിലിരിക്കുകയാണ്. എന്നാൽ ഇവിടെ ആയിരങ്ങൾ പൂജക്കെത്തുന്നു. വെള്ളം കുടിക്കുകയും പ്രസാദം കഴിക്കുകയും ചെയ്യുന്നു. നമുക്ക് ദൈവാനുഗ്രഹമുണ്ട്. രാജ്യത്ത് മലേറിയയും ഡെങ്കി പനിയും പിടിപ്പെട്ട് നിരവധി പേർ മരിക്കുന്നു. എന്നിട്ടും നമ്മൾ പേടിക്കുന്നില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.

Share this story