ഉന്നാവിൽ പീഡനത്തിന് ഇരയായ യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസ്; ബിജെപി നേതാവ് സെൻഗാറിന് 10 വർഷം തടവ്

ഉന്നാവിൽ പീഡനത്തിന് ഇരയായ യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസ്; ബിജെപി നേതാവ് സെൻഗാറിന് 10 വർഷം തടവ്

ഉന്നാവിൽ ബലാത്സംഗത്തിന് ഇരയായ യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎയും ബിജെപി നേതാവുമായ കുൽദീപ് സിംഗ് സെൻഗാറിന് 10 വർഷം തടവ് ശിക്ഷ. യുവതിയെ പീഡിപ്പിച്ച കേസിൽ ഇയാൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. ഇതിന് പുറമെയാണ് കൊലപാതക കേസിൽ പത്ത് വർഷം കൂടി തടവ് ലഭിച്ചിരിക്കുന്നത്.

സെൻഗാറിനെ കൂടാതെ മറ്റ് ആറ് പ്രതികൾക്കും പത്ത് വർഷം തടവ് ശിക്ഷ ഡൽഹി കോടതി വിധിച്ചിട്ടുണ്ട്. സെൻഗാറും സഹോദരങ്ങളും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിൽ രണ്ട് പോലീസുകാരും പ്രതികളാണ്

ബലാത്സംഗത്തിന് ഇരയായ യുവതിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിൽ വെച്ചാണ് കൊലപ്പെടുത്തുന്നത്. യുവതിക്ക് നേരെയും നിരവധി തവണ വധശ്രമങ്ങൾ നടന്നിരുന്നു. അടുത്തിടെ യുവതി സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി കൊലപ്പെടുത്താനും ശ്രമം നടന്നു. യുവതിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ബന്ധുവായ സ്ത്രീ കൊല്ലപ്പെടുകയും ചെയ്തിരുന്നു

Share this story