കൊവിഡ് 19: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കേന്ദ്രം നാല് ലക്ഷം രൂപ ധനസഹായം നൽകും

കൊവിഡ് 19: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കേന്ദ്രം നാല് ലക്ഷം രൂപ ധനസഹായം നൽകും

കൊവിഡ് 19നെ ദുരന്തമായി കണക്കാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. എസ് ഡി ആർ എഫിന്റെ കീഴിൽ ധനസഹായം നൽകുന്നതിനായാണ് തീരുമാനം. കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും പ്രതികരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും ധനസഹായത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തും.

അതേസമയം രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 83 ആയി. അതീവ ജാഗ്രതാ നിർദേശമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. രാജ്യത്തെ 18 അന്താരാഷ്ട്ര ചെക് പോസ്റ്റുകൾ കേന്ദ്രസർക്കാർ അടച്ചു. രണ്ട് മരണമാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കർണാടക കൽബുർഗിയിൽ ഒരാളും ഡൽഹി ജനക്പുരിയിൽ ഒരാളുമാണ് മരിച്ചത്.

ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ബിഹാർ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചു. കേരളവും നേരത്തെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ബംഗളൂരുവിൽ മാളുകൾ ഒരാഴ്ചത്തേക്ക് അടച്ചിടാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Share this story