കമൽനാഥ് സർക്കാർ തിങ്കളാഴ്ച 11 മണിക്ക് വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് ഗവർണർ

കമൽനാഥ് സർക്കാർ തിങ്കളാഴ്ച 11 മണിക്ക് വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് ഗവർണർ

കമൽനാഥ് സർക്കാർ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് ഗവർണർ ലാൽജി ടണ്ടൻ. ബജറ്റ് സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച രാവിലെ 11 മണിക്ക് വിശ്വാസ വോട്ടെടുപ്പ് തേടണമെന്നാണ് ഗവർണറുടെ നിർദേശം.

ആർട്ടിക്കിൾ 175 പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഗവർണറുടെ നടപടി. ശനിയാഴ്ച അർധരാത്രിയോടെയാണ് വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് ആവശ്യപ്പെട്ട് ഗവർണർ സർക്കാരിന് കത്ത് നൽകിയത്.

എംഎൽഎമാർ രാജിവെച്ചതോടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തുടർന്ന് ഭരിക്കാൻ അവകാശമില്ലെന്നും ബിജെപി നേതാക്കൾ ഗവർണറെ അറിയിച്ചിരുന്നു. ബിജെപിയുടെ ആരോപണം ഗവർണർ ശരിവെക്കുകയും ന്യൂനപക്ഷ സർക്കാരാണ് നിലവിൽ മധ്യപ്രദേശിൽ ഉള്ളതെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Share this story