സിദ്ധാർഥയുടെ ആത്മഹത്യ: കഫേ കോഫി ഡേയിലെ 2000 കോടി രൂപ കാണാനില്ല

സിദ്ധാർഥയുടെ ആത്മഹത്യ: കഫേ കോഫി ഡേയിലെ 2000 കോടി രൂപ കാണാനില്ല

കഫേ കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർഥയുടെ ആത്മഹത്യക്ക് പിന്നിലെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ കുറവ് കണ്ടെത്തി. ഏകദേശം രണ്ടായിരം കോടി രൂപയുടെ കുറവാണ് ബോർഡ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

കോഫി ഡേ എന്റർപ്രൈസസും സിദ്ധാർഥയുടെ മറ്റ് സ്ഥാപനങ്ങളുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷിച്ചിരുന്നു. സിദ്ധാർഥയുടെ വ്യക്തിപരവും ബിസിനസുപരവുമായ ഇടപാടുകളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

Share this story