ട്രെയിൻ യാത്രക്കിടെ വിദേശികൾ ചുമച്ചു; സഹയാത്രികരുടെ പരാതിയിൽ ട്രെയിൻ പിടിച്ചിട്ടു

ട്രെയിൻ യാത്രക്കിടെ വിദേശികൾ ചുമച്ചു; സഹയാത്രികരുടെ പരാതിയിൽ ട്രെയിൻ പിടിച്ചിട്ടു

വിദേശികളായ യാത്രക്കാർക്ക് കൊറോണ ലക്ഷണമുണ്ടെന്ന സംശയത്തെ തുടർന്ന് ഉത്തർപ്രദേശിൽ ട്രെയിൻ 20 മിനിറ്റ് പിടിച്ചിട്ടു. ന്യൂഡൽഹിയിൽ നിന്ന് തിങ്കളാഴ്ച ദിബ്രുഗഢിലേക്ക് യാത്ര തിരിച്ച ട്രെയിനാണ് കാൺപൂൺ സെൻട്രൽ സ്റ്റേഷനിൽ പിടിച്ചിട്ടത്.

യാത്രക്കിടെ വിദേശികൾ ചുമക്കുകയും തുമ്മുകയും ചെയ്തതോടെ പരിഭ്രാന്തരായ സഹയാത്രക്കാർ വിവരം അറിയിക്കുകയും ട്രെയിൻ പിടിച്ചിടുകയുമായിരുന്നു. എന്നാൽ കാൺപൂർ സ്റ്റേഷനിലെ ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ ഇരുവർക്കും കൊറോണ വൈറസ് ബാധയില്ലെന്നും സാധാരണ ചുമ മാത്രമായിരുന്നുവെന്നും കണ്ടെത്തി.

Share this story