ദേശീയ പൗരത്വ രജിസ്റ്റർ അനിവാര്യമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

ദേശീയ പൗരത്വ രജിസ്റ്റർ അനിവാര്യമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

രാജ്യത്തെ പൗരൻമാരെയും പൗരൻമാർ അല്ലാത്തവരെയും തിരിച്ചറിയാൻ ദേശീയ പൗരത്വ രജിസ്റ്റർ അനിവാര്യമെന്ന് കേന്ദ്രസർക്കാർ. അനധികൃതമായി കുടിയേറിയവരെ കണ്ടെത്തി നടപടിയെടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും റിട്ട് ഹർജികളിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രം വിശദീകരിക്കുന്നു

പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്ത് മുസ്ലീം ലീഗ് അടക്കമുള്ളവരാണ് റിട്ട് ഹർജികൾ ഫയൽ ചെയ്തത്. ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ല. എന്നാൽ നടപ്പാക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ചാണ് വിശദീകരിച്ചിരിക്കുന്നത്.

അനധികൃത കുടിയേറ്റക്കാർക്കെതിരെ നിയമപരമായ നടപടിയെടുക്കാനുള്ള അധികാരം സർക്കാരിനുണ്ട്. അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ താമസിക്കാനുള്ള അവകാശം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കാനാകില്ലെന്നും സർക്കാർ പറയുന്നു.

പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ പൗരൻമാരുടെ നിലവിലുള്ള നിയമപരമോ ജനാധിപത്യപരമോ ആയ അവകാശങ്ങളെ ഹനിക്കില്ല. പൗരത്വ നിയമ നിർമാണത്തിന് പാർലമെന്റിന് അധികാരമുണ്ട്. ഇതിനെ കോടതിയിൽ ചോദ്യം ചെയ്യാനാകില്ലെന്നും കേന്ദ്രം വിശദീകരിക്കുന്നു.

Share this story