റെയിൽവെ പ്ലാറ്റ് ഫോം ടിക്കറ്റിൽ കുത്തനെ വർധനവ്; പത്ത് രൂപയിൽ നിന്ന് 50 രൂപയായി ഉയർത്തി

റെയിൽവെ പ്ലാറ്റ് ഫോം ടിക്കറ്റിൽ കുത്തനെ വർധനവ്; പത്ത് രൂപയിൽ നിന്ന് 50 രൂപയായി ഉയർത്തി

റെയിൽവേ പ്ലാറ്റ് ഫോം ടിക്കറ്റ് കുത്തനെ ഉയർത്തി. പത്ത് രൂപയിൽ അമ്പത് രൂപയായാണ് ഉയർത്തിയത്. കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാനാണ് വില വർധിപ്പിച്ചതെന്നാണ് വിശദീകരണം. ഗുജറാത്ത് അഹമ്മദാബാദ് ഡിവിഷനിലെ തെരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകലിലും മധ്യപ്രദേശിലെ രത്‌നം ഡിവിഷന് കീഴിലെ റെയിൽവേ സ്റ്റേഷനുകളിലുമാണ് ആദ്യ ഘട്ടത്തിൽ നിരക്ക് വർധന

അഹമ്മദാബാദ് ഡിവിഷനിലെ 12 റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്കാണ് വർധിപ്പിച്ചത്. ബുധനാഴ്ച മുതൽ പുതിയ നിരക്ക് ഇവിടെ നിലവിൽ വരും. റെയിൽവേ സ്റ്റേഷൻ പരിസരത്ത് കൂടുതൽ പേർ എത്തുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് ഡിവിഷൻ വക്താവ് അറിയിച്ചു

രത്‌ലം ഡിവിഷന് കീഴിൽ 135 റെയിൽവേ സ്റ്റേഷനുകളിലും നിരക്ക് വർധിപ്പിച്ചു. 17ാം തീയതി മുതൽ നിരക്ക് പ്രാബല്യത്തിൽ വന്നു. കൂടുതൽ സ്റ്റേഷനുകളിലേക്ക് നിരക്ക് വർധന വ്യാപിപ്പിക്കുമോയെന്ന കാര്യത്തിൽ റെയിൽവേ പ്രതികരിച്ചിട്ടില്ല.

Share this story