മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി രാജ്യസഭയിലേക്ക്

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി രാജ്യസഭയിലേക്ക്

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യാൻ നീക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗോഗോയിയെ നാമനിർദേശം ചെയ്യുന്നത്. ഇന്ത്യൻ സുപ്രീം കോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജൻ ഗോഗോയി

അയോധ്യ, ശബരിമല, റഫാൽ, അസം പൗരത്വ രജിസ്റ്റർ, ആർ ടി ഐ തുടങ്ങിയ അതിപ്രധാന കേസുകളിൽ വിധി പറഞ്ഞ ശേഷമാണ് ഗോഗോയി വിരമിച്ചത്. അയോധ്യ അടക്കമുള്ള വിധികളിൽ അദ്ദേഹം വിമർശിക്കപ്പെട്ടിരുന്നു. അസം മുൻ മുഖ്യമന്ത്രി കേശബ് ചന്ദ്ര ഗോഗോയിയുടെ മകനാണ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി.

Share this story