രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 137 ആയി; ലോകത്ത് മരണസംഖ്യ 7965 ആയി ഉയർന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 137 ആയി; ലോകത്ത് മരണസംഖ്യ 7965 ആയി ഉയർന്നു

രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 137 ആയി ഉയർന്നു. കൊറോണ ബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ പ്രതിരോധ നടപടികൾ ഊർജിതമായി തുടരാനാണ് സർക്കാർ തീരുമാനം. മൂന്നാം ഘട്ടത്തിലേക്ക് കടന്നാൽ ഗുരുതരമായ സാഹചര്യമാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 7965 ആയി. 1,98,178 പേരാണ് രോഗബാധിതരായി വിവിധ രാജ്യങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. 81,728പേർ രോഗത്തിൽ നിന്ന് മുക്തരായെന്ന റിപ്പോർട്ടുകളുമുണ്ട്. ഇറ്റലിയിലാണ് രോഗം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ 345 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ രാജ്യത്ത് 2500 കടന്നു. യൂറോപ്പിൽ ഇതിനിടെ സമ്പൂർണ പ്രവേശന വിലക്ക് നിലവിൽ വന്നു. ഇനിയൊരു യൂറോപ്യൻ രാജ്യത്തേക്കും പുറത്തുനിന്നുള്ളവർക്ക് യാത്ര സാധ്യമാകില്ല.

കൊവിഡ് രോഗാണുക്കൾ പ്ലാസ്റ്റിക്കിലും ഇരുമ്പിലും മൂന്ന് ദിവസം വരെ ജീവിക്കുമെന്ന് ഗവേഷകർ കണ്ടെത്തി.

Share this story