കൊറോണ സംശയിക്കുന്ന 167 പേരെ ലുധിയാനയിൽ നിന്ന് കാണാതായി; നെട്ടോട്ടമോടി അധികൃതർ

കൊറോണ സംശയിക്കുന്ന 167 പേരെ ലുധിയാനയിൽ നിന്ന് കാണാതായി; നെട്ടോട്ടമോടി അധികൃതർ

കൊവിഡ് 19 സംശയിക്കുന്ന 167 പേരെ പഞ്ചാബിലെ ലുധിയാനയിൽ നിന്ന് കാണാതായി. വിദേശത്ത് നിന്ന് എത്തിയവരെക്കുറിച്ചാണ് വിവരമില്ലാത്തത്. ഏകദേശം 200 പേരാണ് വിദേശത്ത് നിന്ന് എത്തിയത്. ഇവരെ കണ്ടെത്താൻ രണ്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്

ഇതുവരെ 12 പേരെയാണ് കണ്ടെത്താൻ സാധിച്ചിട്ടുള്ളത്. 119 പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ആരോഗ്യവിഭാഗം 17 പേരെയും കണ്ടെത്തി. ബാക്കിയുള്ള 167 പേരെക്കുറിച്ചാണ് വിവരം ഇല്ലാത്തത്.

പലരും തെറ്റായ ഫോൺ നമ്പറാണ് നൽകിയിരിക്കുന്നത്. പാസ്‌പോർട്ടിൽ നൽകിയ അഡ്രസിലുമല്ല ജീവിക്കുന്നത്. എന്നാലും കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി

Share this story