ഒരു വിഭാഗം ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ച് കേന്ദ്രസർക്കാർ

ഒരു വിഭാഗം ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ച് കേന്ദ്രസർക്കാർ

ഒരു വിഭാഗം കേന്ദ്രസർക്കാർ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ച് കേന്ദ്രസർക്കാർ. ഗ്രൂപ്പ് ബി, സി ജീവനക്കാരിൽ അമ്പത് ശതമാനം പേർ മാത്രം ഇനി ഓഫീസുകളിൽ ജോലിക്ക് ഹാജരായാൽ മതി. ബാക്കിയുള്ള അമ്പത് ശതമാനം പേരും നിർബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള നിർദേശമാണ് കേന്ദ്രം നൽകിയത്

കൊറോണയുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിൽ നേരത്തെ തന്നെ സന്ദർശക വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രങ്ങൾക്കാണ് കേന്ദ്രം തയ്യാറെടുക്കുന്നത്.

Share this story