രാമനവമി മേള ഉപേക്ഷിക്കില്ലെന്ന് യോഗി ആദിത്യനാഥ്; വൈറസിനെ ശ്രീരാമൻ നോക്കിക്കോളും

രാമനവമി മേള ഉപേക്ഷിക്കില്ലെന്ന് യോഗി ആദിത്യനാഥ്; വൈറസിനെ ശ്രീരാമൻ നോക്കിക്കോളും

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിലും ആയിരങ്ങൾ പങ്കെടുക്കുന്ന രാമനവമി മേള ഉപേക്ഷിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവ് യോഗി ആദിത്യനാഥ്. ആരോഗ്യ വിദഗ്ധരടക്കം ഈ ആവശ്യമുന്നയിച്ചിട്ടും തീരുമാനത്തിൽ നിന്ന് പിൻമാറില്ലെന്നാണ് യോഗി പ്രതികരിച്ചത്.

മാർച്ച് 25 മുതൽ ഏപ്രിൽ 2 വരെയാണ് മേള നടക്കുന്നത്. രാമക്ഷേത്ര നിർമാണം സാധ്യമാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മേളക്ക് വലിയ പ്രാധാന്യമുണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മേള ഒഴിവാക്കിയാൽ ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടും. ഭഗവൻ രാമൻ ഇതാദ്യമായി സ്വതന്ത്രനായിരിക്കുകയാണ്. വിശ്വാസികൾക്ക് ഒരു ബുദ്ധിമുട്ടും വരാതെ ശ്രീരാമൻ നോക്കിക്കോളുമെന്നും അയോധ്യയിലെ സ്വാമിമാരിൽ പ്രമുഖനായ മഹന്ത് പരമഹംസൻ പ്രതികരിച്ചു

Share this story