കൊറോണ പ്രതിരോധത്തിൽ രാജ്യം കേരളത്തെ മാതൃകയാക്കണം: ഗുജറാത്തിലെ പത്രം

കൊറോണ പ്രതിരോധത്തിൽ രാജ്യം കേരളത്തെ മാതൃകയാക്കണം: ഗുജറാത്തിലെ പത്രം

കൊറോണ വൈറസിനെ നേരിടുന്ന കാര്യത്തിൽ രാജ്യം കേരളത്തെ മാതൃകയാക്കണമെന്ന് ഗുജറാത്തിലെ പത്രം. അഹമ്മദാബാദിൽ നിന്നും പുറത്തിറങ്ങുന്ന ഇംഗ്ലീഷ് പത്രമാണ് കേരളാ മോഡൽ ഏറ്റെടുക്കണമെന്ന് അഭിന്ദിച്ചിരിക്കുന്നത്.

പത്രത്തിന്റെ എഡിറ്റോറിയൽ പേജിലാണ് കൊറോണ വൈറസിന്റെ ആശങ്കകളെ കുറിച്ചും പ്രതിരോധത്തിനായി കേരളം സ്വീകരിച്ച മാതൃകകളെക്കുറിച്ചും പരാമർശിക്കുന്നത്.

ഇന്ത്യ കേരളത്തെ പകർത്തു എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പ്രത്യേക പാക്കേജും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

Share this story