ഇന്ത്യൻ ജനതയുടെ 60 ശതമാനത്തിനും കൊറോണ വൈറസ് ബാധയുണ്ടായേക്കാം; ഞെട്ടിക്കുന്ന പഠനം

ഇന്ത്യൻ ജനതയുടെ 60 ശതമാനത്തിനും കൊറോണ വൈറസ് ബാധയുണ്ടായേക്കാം; ഞെട്ടിക്കുന്ന പഠനം

കൊറോണ വൈറസ് വ്യാപനത്തിന്റെ അടുത്ത കേന്ദ്രം ഇന്ത്യയായിരിക്കുമെന്ന് എപ്പിഡമിയോളജിസ്റ്റും സാമ്പത്തിക വിദഗ്ധനുമായ രമണൻ ലക്ഷ്മിനാരായണൻ. ദി വയറിന് വേണ്ടി പ്രശസ്ത പത്രപ്രവർത്തകൻ കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ജനതയുടെ 60 ശതമാനത്തിനും വൈറസ് ബാധയുണ്ടായേക്കാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ജനതയുടെ 20-60 ശതമാനത്തെ കൊറോണ വൈറസ് ബാധിക്കുമെന്നാണ് അമേരിക്ക കണക്കാക്കുന്നത്. ആ നിലക്ക് ഇന്ത്യയിലെ 70-80 കോടി ജനങ്ങൾക്കും വൈറസ് ബാധയുണ്ടായേക്കാം എന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യയിൽ നിലവിൽ തിരിച്ചറിയപ്പെടാത്ത പതിനായിരത്തിലധികം കൊറോണ ബാധിതരുണ്ടാകാമെന്നും രമണൻ ലക്ഷ്മിനാരായണൻ പറഞ്ഞു. ഇന്ത്യ രണ്ടാഴ്ചക്ക് മുമ്പ് തന്നെ സ്റ്റേജ് 3ൽ പ്രവേശിച്ചതായി കരുതാമെന്നും അദ്ദേഹം പറഞ്ഞു.

Share this story