ബാഹുബലി താരം പ്രഭാസും നിരീക്ഷണത്തിൽ; സുരക്ഷിതരായിരിക്കണമെന്ന് ആരാധകരോട് താരം

ബാഹുബലി താരം പ്രഭാസും നിരീക്ഷണത്തിൽ; സുരക്ഷിതരായിരിക്കണമെന്ന് ആരാധകരോട് താരം

തെലുങ്ക് സൂപ്പർ താരം പ്രഭാസും കൊറോണ വൈറസ് സംശയിച്ച് നിരീക്ഷണത്തിൽ. വിദേശത്ത് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്ന താരം കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്. ഇതിന് പിന്നാലെ സ്വയം ക്വാറന്റൈന് വിധേയനാകുകയായിരുന്നു.

സോഷ്യൽ മീഡിയ വഴി പ്രഭാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരും കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും താരം അഭ്യർഥിച്ചു.

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജോർജിയയിലായിരുന്നു പ്രഭാസ്. കരിയറിലെ ഇരുപത്തിയൊന്നാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തിലെ നായികയായ പൂജ ഹെഗ്‌ഡെയും സ്വയം ക്വാറന്റൈന് വിധേയമാകുകയാണെന്ന് ഇൻസ്റ്റഗ്രാം വഴി വ്യക്തമാക്കിയിരുന്നു.

Share this story