അസമിലും കൊറോണ വൈറസ്; രോഗം സ്ഥിരീകരിച്ചത് നാല് വയസ്സുകാരിക്ക്

അസമിലും കൊറോണ വൈറസ്; രോഗം സ്ഥിരീകരിച്ചത് നാല് വയസ്സുകാരിക്ക്

അസമിൽ ആദ്യത്തെ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചു. നാല് വയസ്സുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ പരിശോധനാ ഫലം പോസിറ്റീവായതോടെ കുട്ടിയെയും കുടുംബാംഗങ്ങളെയും ക്വാറന്റൈനിലാക്കി.

ജോർഹത്തിലെ മെഡിക്കൽ കോളജിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. കൊവിഡ് 19 രോഗവ്യാപനത്തിൽ ഇന്ത്യ ഏറ്റവും അപകടകരമായ മൂന്നാംഘട്ടത്തിലേക്ക് കടന്നതായാണ് ഇതോടെ വിലയിരുത്തപ്പെടുന്നത്.

കുട്ടിയുടെ സാമ്പിളുകൾ വീണ്ടും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇന്നുച്ചയോടെ ഇതിന്റെ ഫലം ലഭിക്കും. കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും റൂട്ട് മാപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. മാർച്ച് 19ന് കുട്ടിയും അമ്മയും ബിഹാറിൽ നിന്നാണ് ജോർഹട്ടിലെത്തിയത്. കുട്ടി രോഗലക്ഷണങ്ങൾ കാണിച്ചതോടെ ആരോഗ്യ പ്രവർത്തകർ കുട്ടിയെ ആശുപത്രിയിലാക്കുകയായിരുന്നു

Share this story